Monday, November 15, 2010

മുത്തു കലക്കി !!!

പാലക്കാട് ചിതലിയിലെ കന്നോട്ടക്കാരെക്കുറിച്ച് മുന്‍പ് ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തിരുന്നു.
ഇന്ന് വീണ്ടും അവരെക്കുറിച്ച് തന്നെ. പക്ഷെ ഒരു കാരണമുണ്ട്.
Irish Photography Federation സംഘടിപ്പിച്ച നാഷനല്‍ ഷീല്‍ഡ് മത്സരത്തില്‍( ഇന്ന്-14/11/10) സില്‍‌വര്‍ മെഡല്‍ നേടാന്‍ എന്നെ സഹായിച്ചത് ഈ മുത്തുവും കാളകളുമാണ്.

ഈ ചിത്രം എന്റെ പ്രിയപ്പെട്ട ഒരു ചിത്രമല്ല. മറ്റൊന്നുമല്ല, കന്നോട്ടത്തിന്റെ വീറും വാശിയും മുഖത്ത് കാണിയ്ക്കാത്ത ഒരു നിസംഗനാണ് മുത്തു. കുറെയധികം ചിത്രങ്ങള്‍ എടുത്തുകഴിഞ്ഞാണ് ഞാന്‍ ശ്രദ്ധിച്ചത്, ഓരോ കന്നോട്ടം കഴിയുമ്പോഴും കന്നുകളുടെ ഉടമസ്ഥര്‍ ആഹ്ലാദം കൊണ്ട് ഉന്മത്തരാകും, എന്നിട്ട് തലകുത്തിമറിയും ചെളിയില്‍. എന്നാല്‍ മുത്തു തിരിഞ്ഞുനടക്കുകയായിരിക്കും ആ നേരം. തന്റെ അടുത്ത കന്നുകളുടെ അടുത്തേയ്ക്ക് അവയെയും വിജയത്തിലേയ്ക്ക് നയിയ്ക്കാന്‍. കന്നോട്ടക്കാരന് ഇത് ഒരു ജോലിമാത്രം. പക്ഷെ, മുത്തു ഈ ജോലിയില്‍ വിദഗ്ദ്ധനാണ്. കാളകളുടെ വേഗ്ഗം നിയന്ത്രിയ്ക്കാനും അവയെ അനുസരിപ്പിയ്ക്കാനും മിടുക്കാന്‍. ഒരു പ്രാവശ്യം പോലും മുത്തു ഇടയ്ക്ക് വെച്ച് വീണുപോയില്ല. കന്നുകള്‍ താളം തെറ്റിയോടിയില്ല. മുത്തു കാളോട്ടക്കാരില്‍ മുമ്പനാണ്, സംശയമില്ല.
എന്നാല്‍ മൊയ്തീങ്കുട്ടിക്ക അങ്ങിനെയല്ല; അതൊരു ഹരമാണ്. സിരകളില്‍ അഗ്നി പടര്‍ത്തുന്ന ആവേശത്തിന്റെ തിരമാല.
ഇതിലാര്‍ക്കാണ് കൂടുതലാവേശം? കാളയ്ക്കോ? മൊയ്തീനിക്കക്കോ? ഒരു ശരീരം പോലെ മൂന്ന് പേര്‍, വിജയത്തിലേയ്ക്ക്.

കളര്‍ ചിത്രങ്ങളുടെ മത്സരത്തില്‍ അവസാന റൌണ്ടിലാണ് ഈ ചിത്രം പിന്തള്ളപ്പെട്ടത്. എന്നാലും ഈ കോമ്പിനേഷനാണ് എന്റെ പ്രിയ ചിത്രം.

ഈ ചിത്രങ്ങള്‍ക്ക് ഞാന്‍ നന്ദി പറയേണ്ടത് അനേകം അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടൂള്ള എന്റെ ഗുരുസ്ഥാനീയനായ  സുധന്‍ ചേട്ടനോടാണ്. അസൂയാവഹമായ ചിത്രങ്ങള്‍ കാഴ്ച വെയ്ക്കുന്ന അദ്ദേഹത്തിന്റെ പുതിയ സംരഭങ്ങള്‍ക്ക് ആശംസകളോടൊപ്പം എന്നെ കൂടെക്കൂട്ടാന്‍ തോന്നിയ ആ നല്ല മനസ്സിന് ഞാന്‍ നന്ദി പറയുന്നു.

18 comments:

mini//മിനി November 15, 2010 7:30:00 AM GMT+05:30  

ചിത്രങ്ങൾ നോക്കിയങ്ങനെയിരുന്ന് പോയി, ഉഗ്രൻ,,,

sreee November 15, 2010 9:29:00 AM GMT+05:30  

എത്ര നല്ല അഭിപ്രായവും ആ ചിത്രങ്ങളുടെ മുന്‍പില്‍ കുറഞ്ഞു പോകും !!!!!!!!! ഇവ കാണാന്‍ അവസരം തന്നതിന് നന്ദി .

sugathan November 15, 2010 10:15:00 AM GMT+05:30  

ഇഷ്ടായി!

വിനയന്‍ November 15, 2010 11:33:00 AM GMT+05:30  

Amazing shots!

Renjith November 15, 2010 12:05:00 PM GMT+05:30  

രണ്ടു ചിത്രങ്ങളും ഇഷ്ട്ടമായി

റിയാസ് (മിഴിനീര്‍ത്തുള്ളി) November 15, 2010 12:38:00 PM GMT+05:30  

നല്ല ഫോട്ടോസ്

ശ്രീ November 15, 2010 12:50:00 PM GMT+05:30  

പറഞ്ഞതു ശരി തന്നെ. മത്സരത്തിന്റെ വീറും വാശിയും തോന്നിപ്പിയ്ക്കുന്നുണ്ട് രണ്ടാമത്തെ ചിത്രം

പകല്‍കിനാവന്‍ | daYdreaMer November 15, 2010 4:25:00 PM GMT+05:30  

ഗംഭീര ചിത്രങ്ങള്‍ !!

a.faisal November 15, 2010 4:28:00 PM GMT+05:30  

super..!

ത്രിശ്ശൂക്കാരന്‍ November 15, 2010 7:01:00 PM GMT+05:30  

എല്ലാവര്‍ക്കും നന്ദി.

abhi November 15, 2010 8:12:00 PM GMT+05:30  

കിടിലന്‍ ചിത്രങ്ങള്‍ :)

Mr. K# November 15, 2010 11:45:00 PM GMT+05:30  

അത്യുഗ്രന്‍‌‌‌‌‌‌!!!

junaith November 16, 2010 3:24:00 AM GMT+05:30  

യൂറോ മലയാളത്തില്‍ വാര്‍ത്ത കണ്ടിരുന്നു,ആശംസകള്‍
അടുത്ത തവണ സ്വര്‍ണ മെഡല്‍ തന്നെ കിട്ടാന്‍ പ്രാര്‍ഥിക്കുന്നു,ആശംസിക്കുന്നു..

junaith November 16, 2010 3:24:00 AM GMT+05:30  
This comment has been removed by the author.
സുഫ് സിൽ November 16, 2010 5:05:00 PM GMT+05:30  

Really Great.... congrats

ഈദ് മുബാറക്
അഭിപ്രായം രേഖപെടുത്തുക:
www.yathravazhikal.blogspot.com
www.finepix.co.cc

Paachu / പാച്ചു November 16, 2010 11:44:00 PM GMT+05:30  

ആശംസകൾ

Yousef Shali November 17, 2010 12:53:00 PM GMT+05:30  

Excellent captures !

ഭൂതത്താന്‍ November 18, 2010 11:10:00 PM GMT+05:30  

nice

Blog Archive

Like it?

Recent Posts

About Me

My Photo
വെറുതെ കുത്തിക്കുറിക്കാനൊരിടം

Flickr Photostream

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP