Monday, July 12, 2010

സ്പീഡ്


Time attack Racing from Mondello Park, Ireland

ഇന്ന് ഒരു സുഹൃത്ത് ഈ Race ല്‍ പങ്കെടുക്കേണ്ടതായിരുന്നു, കൂടെ പാസഞ്ചര്‍ സീറ്റില്‍ ഞാനും. പുള്ളി പ്രാക്ടീസിനിടയില്‍ മതിലില്‍ കൊണ്ടിടിച്ച് കാര്‍ ഒന്നിനും കൊള്ളാത്ത  പരുവമാക്കി. അല്ലെങ്കില്‍ ഇന്നീ ട്രാക്കില്‍ ഞാന്‍ പാസഞ്ചര്‍ സീറ്റിലിരുന്ന് കാറിവിളിച്ചേനെ... ഒരു കണക്കിന് നന്നായി, കുറച്ച് നല്ല പടങ്ങള്‍ കിട്ടി. പക്ഷേ പാവം സുഹൃത്ത്, ഒരു 10000 യൂറോ(പുള്ളിയുടെ 2 വര്‍ഷത്തെ സമ്പാദ്യം) പൊടിച്ച് കാറൊന്ന് മോഡിഫൈ ചെയ്തതേ ഉണ്ടായിരുന്നുള്ളൂ.

പാനിങ്ങ് തുടര്‍ന്ന് കൊണ്ടേയിരിയ്ക്കുന്നു. അതിനിടയില്‍ ഒരു വിശേഷം, ഞാന്‍ കരുതിയത് പാനിങ്ങ് ചിത്രങ്ങള്‍ കാര്‍ റേസ്കാര്‍ക്ക് വലിയ ഹരമാണെന്നാണ്. അവര്‍ക്ക് പക്ഷേ ഇഷ്ടം, പുക, ടയര്‍ ഉരയുന്നത്, വണ്ടി മതിലില്‍ ഇടിയ്ക്കാന്‍ പോകുന്ന പോലെ പോയി തിരിച്ചുവരുന്നത്, head on shot, shot from above ഒക്കെയാണ്. അത് മാത്രമല്ല, കാറിനേക്കാളും കൂടുതല്‍ കാണേണ്ടത് അതില്‍ ഒട്ടിച്ചിട്ടുള്ള സ്റ്റിക്കറുകളാണ്, എന്നാലേ സ്പോണ്‍സര്‍ ചെയ്യുന്നവന്‍ മുഴുവന്‍ കാശും കൊടുക്കൂ...എന്തായാലും അടുത്ത കുറച്ച് നാളുകള്‍ കാറും ബൈക്കുമൊക്കെയായിരിയ്ക്കും പുതിയ പരീക്ഷണങ്ങള്‍. ഇത് വരെ കൈ വയ്ക്കാന്‍ പറ്റാത്തതിന്റെ ആ വിഷമം അങ്ങ്ട് തീരട്ടെ.

8 comments:

പുള്ളിപ്പുലി July 12, 2010 10:32:00 AM GMT+05:30  

Cooooool

sUniL July 12, 2010 1:18:00 PM GMT+05:30  

nice pic tk!

Dipin Soman July 12, 2010 8:25:00 PM GMT+05:30  

nice shot

Naushu July 13, 2010 1:09:00 PM GMT+05:30  

good snap

A.FAISAL July 13, 2010 1:09:00 PM GMT+05:30  

super speed..!

ബിക്കി July 13, 2010 1:41:00 PM GMT+05:30  

good shot..........

junaith July 14, 2010 3:30:00 PM GMT+05:30  

കൂട്ടുകാരന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ...നല്ല ചിത്രം..

ത്രിശ്ശൂക്കാരന്‍ July 16, 2010 6:24:00 PM GMT+05:30  

നന്ദികള്‍സ്,
Juanith, കൂട്ടുകാരന് കുഴപ്പമൊന്നുമില്ല, കാശുകളഞ്ഞ വിഷമം മാത്രം. ആ വണ്ടിയില്‍ പുള്ളി അത്ര കലക്കന്‍ പണി പണിഞ്ഞിട്ടുണ്ടായിരുന്നു. അടുത്ത വണ്ടി റെഡിയായിവരുന്നു.

Blog Archive

Like it?

Recent Posts

About Me

My Photo
വെറുതെ കുത്തിക്കുറിക്കാനൊരിടം

Flickr Photostream

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP