Wednesday, December 30, 2009

സന്ദര്‍ശകര്‍



ഈ തണുപ്പത്തും വിദേശവാസം നടത്താത്ത ഗാര്‍ഡന്‍ പക്ഷികളില്‍ ചിലത്. കറുത്ത നിറത്തിലുള്ളത് juvenile Blackbird male.

തവിട്ട് പുള്ളികളുള്ളത് Song Thrush ആണെന്ന് തോന്നുന്നു???.

ഇവ എന്നും ഗാര്‍ഡനില്‍ വന്ന് ഒളിച്ചിരിയ്ക്കുന്ന മണ്ണിരകളെ തിന്നുന്നത് നോക്കിയിരിയ്ക്കാന്‍ നല്ല രസമാണ്. അങ്ങിനെ പല പ്രാവശ്യത്തെ ശ്രമത്തിന് ശേഷം അടുത്ത് വന്നപ്പോള്‍ കിട്ടിയ ചില ചിത്രങ്ങള്‍.

Friday, December 25, 2009

തിന്നുതീര്‍ന്നവ



ആഘോഷങ്ങള്‍ക്ക് വേണ്ടി കൊല്ലപ്പെടുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും കണക്കുകളും അവര്‍ക്ക് വേണ്ടിയുള്ള നൊവേനകളും കൊണ്ട് ബൂലോകം മുഴുവന്‍ മുങ്ങി നില്‍ക്കുന്ന നേരത്ത് അല്‍പ്പം കുറ്റബോധത്തോടെ ഞാനകത്താക്കിയ ഒരു പാവം കോഴിയെ ഇവിടെ പ്രദര്‍ശിപ്പിയ്ക്കുന്നു.ക്രിസ്തുമസിന് ആഘോഷങ്ങളും ഡിന്നറും പതിവില്ലെങ്കിലും ഇത്തവണ ഒന്ന് ആയിക്കളയാം എന്ന് വാമഭാഗം.പഴയ കപ്പാകുറ്റിയൊന്നുമില്ലെങ്കിലും തിന്നാന്‍ റെഡിയെന്ന് ഞാനും.
വളരെ മനോഹരമായി പാചകം ചെയ്ത ഇവനെ ഇത്ര മോശമായി പോട്ടം പിടിച്ചതിന് ഭാര്യാപീഡനം സഹിച്ചതാണ്, ഇനി നിങ്ങളും കൂടെ...

ക്രിസ്തുമസ് ആശംസകള്‍

Thursday, December 24, 2009

മഞ്ഞുകാലത്ത്

Tuesday, December 22, 2009

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

Monday, December 21, 2009

ഇതുപോലൊരെണ്ണത്തിനെ



ഇതു പോലൊരെണ്ണത്തിനെ വാങ്ങിയിട്ടുവേണം Cheltenham Horse race നൊന്നു പോകാന്‍! യെവന്‍ എതോ പുലിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല; വന്നിറങ്ങിയത് A/C coach ല്‍. നോക്കി നടക്കാന്‍ 2-3 പേര്‍ കൂടെയും.

Sunday, December 20, 2009

വൈരക്കമ്മല്‍



ഈ ചിത്രമെടുക്കുമ്പോള്‍ ആ കമ്മല്‍ തന്നെയായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്.('A girl with a pearl earing' style) കണ്ണുകളില്‍ അല്‍പ്പം കൂടി പ്രകാശം വേണ്ടിയിരുന്നു എന്ന് തോന്നി പിന്നീട്. ഭരണിക്കാവില്‍ വന്നുകൊണ്ടിരിയ്ക്കുന്ന കോമരങ്ങളെയും നോക്കി ആല്‍ത്തറയിലിരിയ്ക്കുന്ന മുത്തശ്ശി.വൈകുന്നേരമാണ് ചിത്രമെടുത്തത്, ഫ്ലാഷ് ഉപയൊഗിച്ചിട്ടില്ല;Adobe elements-post processing

താഴെ ഒരു ബ്ലാക്ക് & വൈറ്റ് ശ്രമം, ഇന്‍ഫ്രാറെഡ് കറക്ഷനില്‍.

Wednesday, December 16, 2009

Coffee time



നിങ്ങളെപ്പറ്റിയ്ക്കാന്‍ വേണ്ടി പേരിട്ടതല്ല, ഉള്ളില്‍ കാണുന്നത് കാപ്പി തന്നെയാണ്.


Sunday, December 13, 2009

പുതുമ



ഇത് പോസ്റ്റ് ചെയ്യാന്‍ മാത്രം വിശേഷപ്പെട്ട ഒന്നല്ല, എങ്കിലും ഇതുവരെ flash ഉപയോഗിയ്ക്കാതെ ചിത്രങ്ങള്‍ എടുത്തിരുന്ന ഞാന്‍ ആദ്യമായി ഒരു flash unit കേമറയില്‍ ഘടിപ്പിച്ച് എടുക്കുന്ന ആദ്യത്തെ ചിത്രമെന്ന നിലയ്ക്ക് ഇവന്‍ ഇവിടെ സ്ഥാനം പിടിയ്ക്കുന്നു.
Flash കടം തന്ന Jason ന് നന്ദി പറയുന്നു.
പുഷ്പങ്ങളെയും പൂച്ചികളെയും മഞ്ഞ് കൊണ്ടുപോയി, സമയം തെറ്റി വിരിഞ്ഞവരില്‍ ബാക്കിയായ ചിലര്‍.

വര്‍ണ്ണത്തുള്ളികള്‍

കുറെ നാളുകള്‍ക്ക് ശേഷം വെള്ളത്തുള്ളികളിലേയ്ക്ക് വീണ്ടും. ചില ചിത്രങ്ങള്‍ out of focus ആയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാളും മെച്ചമായിട്ടുണ്ട്. അടുത്ത പ്രൊജക്ട് വെള്ളത്തുള്ളിയ്ക്ക് മുകളില്‍ ക്രൊണ്‍ സൃഷ്ടിയ്ക്കലാണ്.





Saturday, December 12, 2009

തീക്ഷ്ണം



മെലിഞ്ഞ് ഒട്ടിയ ശരീരം, ജട പിടിച്ച മുടി,കത്തിനില്‍ക്കുന്ന സൂര്യനു താഴെ ഒരോര്‍മത്തെറ്റുപോലെ നടന്നകലുന്ന ദേഹം.പക്ഷേ, തീക്ഷ്ണമായ കണ്ണുകള്‍...

എന്തായിരുന്നിരിയ്ക്കണം ആ മനസ്സില്‍?

Friday, December 11, 2009

വദനം രുചിരം ഹൃദയാന്തഹരം

വര

Monday, December 07, 2009

കാത്തിരിപ്പ്



..to be peeled!

Sunday, December 06, 2009

പുറത്ത് മഴ പെയ്യുന്നു

For Sale Canon and Sigma Lens



Sigma 70-300 DG Macro F4-5.6 (canon Fit)

Canon 28-135 IS USM F3.5-5.6

Best offers accepted + postage

Thursday, December 03, 2009

Sniper

ഇനിയെങ്ങോട്ട്

എന്റെ ഇഷ്ടങ്ങള്‍

Blog Archive

Like it?

Recent Posts

About Me

My Photo
വെറുതെ കുത്തിക്കുറിക്കാനൊരിടം

Flickr Photostream

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP