മഞ്ഞ്

ഇവിടെ മഞ്ഞ് പെയ്യുന്നു
നീല വിരിച്ച ആകാശമേലാപ്പിനു താഴെ,
ചുവന്ന് തുടുത്ത പ്രഭാതത്തിനെ നോക്കി
പച്ച പരവതാനി വിരിച്ച പുല്‍പ്പരപ്പുകള്‍ക്കുമേല്‍
ആദ്യം ഒരു കിനാവുപോലെ
നനുത്ത മഴയുടെ ചിറകടിയുമായി
ഇവിടെ മഞ്ഞ് പെയ്യുന്നു
ഓ മൂറുകളുടെ കോട്ടയ്ക്കുമുകളില്‍
ഇലകൊഴിഞ്ഞ ആപ്പിള്‍മരങ്ങള്‍ക്കിടയില്‍
ആളൊഴിഞ്ഞ വഴിയോരങ്ങളില്‍
വെണ്മേഘങ്ങള്‍ പൊഴിയുന്ന പോലെ
ഇവിടെ മഞ്ഞ് പെയ്യുന്നു

2 comments:
ഇവിടെ മഞ്ഞ് പെയ്യുന്നു
നീല വിരിച്ച ആകാശമേലാപ്പിനു താഴെ,
കവിത ഇഷ്ടമായി, പടം എന്തോ ഒരു മിസ്സിങ്ങ്.
Post a Comment